സലഫിസം :: കേരളാ മുസ്‌ലിം സംഘടനകളുടെ ഇരട്ടത്താപ്പ്

സഹോദരൻ അജ്മലിന്റെ ഫേസ്ബുക് പോസ്റ്റ്
http://goo.gl/UcrKum
38 mins
സലഫികളോട് കൊടും വിരോധം പ്രഖ്യാപിക്കുകയും നരേന്ദ്ര മോഡിയോട് ഒട്ടിച്ചേർന്ന് സലഫി പ്രസ്ഥാനത്തെ തകർക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിട്ടുള്ള ലോക സൂഫി നേതാവ് സാക്ഷാൽ കാന്തപുരം അബൂബക്കർ മുസലിയാർ സലഫിയ്യത്തിനെ ഔദ്യോഗികമായി പിന്തുണക്കുന്ന സൗദി ഭരണാധികാരികളുടെയും ഹറം ഇമാമുമാരുടെയും കൂടെയുള്ള ഫോട്ടോ പ്രദർശിപ്പിച്ച് സായൂജ്യമടയാറുണ്ട്.
അടുക്കള വഴിക്കാണെങ്കിലും സൗദി അമീറുമാരോടും വഹാബികളായ ഹറം ഇമാമുമാരോടും അടുപ്പം കൂടി വല്ലതും കയ്യിലാക്കാൻ കഴിയുമോ എന്ന് കാന്തപുരം നോക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. സലഫികളാണ് തീവ്രവാദത്തിനു പിന്നിൽ എന്ന് വരുത്താൻ പാട് പെടുന്ന ജമാഅത്തെ ഇസ്‌ലാമിയും സൗദി അറേബ്യയയിൽ തികഞ്ഞ സലഫി ഭക്തരാണ്. സൗദി അറേബ്യയയിൽ നിന്ന് ഏറ്റവും കൂടുതൽ സഹായങ്ങൾ ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത് ജമാഅത്കാർക്കാണ് എന്നത് ഒരു സത്യമാണ് .
80 കളുടെ തുടക്കത്തിൽ സൗദി അറേബ്യയിൽ സലഫി കേന്ദ്രമായ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ പഠിച്ച് കേരളത്തിലേക്ക് തിരിച്ചു വന്ന മടവൂർ വിഭാഗം നേതാവ് ഹുസ്സൈൻ മടവൂർ ആണ് സൗദിയിലെ സലഫി കേന്ദ്രങ്ങളുമായി ഏറ്റവും അടുപ്പം പുലർത്തുന്ന കേരളത്തിലെ മതപണ്ഡിതൻ. KNM ഔദ്യോഗിക വിഭാഗത്തിനും സൗദി സലഫികളുമായി മോശമല്ലാത്ത ബന്ധമാണുള്ളത്. KNM ജനറൽ സെക്രട്ടറി ഉണ്ണീൻ കുട്ടി മൗലവി ഉൾപ്പെടെയുള്ള നേതാക്കൾ ഈയിടെ സൗദിയിലെ സലഫി കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ വിവരങ്ങൾ ഫോട്ടോ അടക്കം അവർ തന്നെ പ്രസിദ്ധീകരിച്ചതാണ്. മുജാഹിദ് വിസ്‌ഡം വിഭാഗത്തിന്റെ നേതാക്കന്മാർക്കും സൗദി സലഫി കേന്ദ്രങ്ങളുമായി അടുത്ത ബന്ധങ്ങളാണ് ഉള്ളത്. സൗദി ഗ്രാൻഡ് മുഫ്തി ഉൾപ്പെടെയുള്ള പ്രമുഖരെ ഔദ്യോഗികമായി സന്ദർശിച്ച വിസ്‌ഡം നേതാക്കളുടെ വാർത്തകളും വായിക്കാൻ അവസരമുണ്ടായിട്ടുണ്ട്.
സലഫികളെ കേരളത്തിൽ നിശിതമായി വിമർശിക്കുന്ന സൂഫി പണ്ഡിതന്മാരായാ സമസ്‌ത നേതാക്കൾ സഊദി സലഫി കേന്ദ്രങ്ങൾ കയറിയിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. സമസ്‌ത ജനറൽ സെക്രട്ടറി ആലി കുട്ടി മുസ്‌ലിയാർ തന്റെ പിരിവിന്റെ ബാഗുമായി റാബിത്ത മുതൽ ചെറുകിട കേന്ദ്രങ്ങൾ വരെ ഒരു സാദാ യതീംഖാന റിസീവറെ പോലെ കയറിയിറങ്ങുന്ന കാഴ്ച പ്രവാസികൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
സലഫിയ്യത് അഥവാ സലഫിസമാണ് പ്രശ്‍നം എന്ന് എല്ലാവരും പറയുന്നു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ മകനും "പ്രമുഖ ബുദ്ധിജീവിയും ചാനൽ വിശാരദനുമായ" അശ്റഫ് മൗലവി കടയ്ക്കൽ മുതൽ മുജീബ് റഹ്‌മാൻ കിനാലൂർ , അബ്ദുൽ മജീദ് സ്വലാഹി, ഡോ : ഫസൽ ഗഫൂർ , ഹമീദ് ഫൈസി അമ്പലക്കടവ് , ഹമീദ് ചേന്ദമംഗലൂർ , കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ,റാം ജെത്മലാനി , മാർക്കണ്ഡേയ കട്ജു, സൂഫിസത്തിന്റെ ലോക രക്ഷാധികാരി മോഡിജി ഉൾപ്പടെ എല്ലാവരുടെയും അഭിപ്രായം ഒന്നുതന്നെ. സലഫിയ്യത്തിന്റെ കേന്ദ്രമാണെങ്കിൽ സഊദി അറേബ്യയയും.
സത്യത്തിൽ സലഫികളോടും സലഫി കേന്ദ്രങ്ങളോടും അടുപ്പമുണ്ടാക്കാൻ വേണ്ടി പരിശ്രമിക്കുന്നതിലും സലഫികളെ വാഴ്ത്തുന്നതിലും പരസ്പരം മത്സരിക്കുന്നവരാണ് കേരളത്തിലെ എല്ലാ ഗ്രൂപ്പുകളും. സൗദിയിൽ പോയി സലഫികളോട് ഒന്നിച്ച് നിൽക്കുകയും കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ട്രെൻഡ് അനുസരിച്ച് സലഫികളെ തള്ളിപ്പറയുകയുമാണ് ഈ കാണുന്ന മിക്ക ഗ്രൂപ്പുകളും.
പ്രിയ സുഹൃത്ത് മുനീർ ഈയിടെ പറഞ്ഞ ഒരു ഡയലോഗ് ആവർത്തിക്കട്ടെ
"സൗദി സലഫികൾ കേരളത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന എന്ത്?
സംഭാവന!! "

No comments:

Post a Comment