ജീവിക്കാന്‍ പഠിച്ച അനസ് മുസലിയാര്‍ : Part 1

സഹോദരന്മാരെ അഹമദ് അനസ് മൌലവി എന്ന  മടവൂരികളോട് ഏറ്റവും കൂടുതല്‍ മറുപടി പറഞ്ഞിട്ടുള്ള  ഈ പ്രഭാഷകന്‍ കുറച്ചു കാലം മുന്‍പ്  നടത്തിയ ചില പ്രാഭാഷണങ്ങളില്‍ തിരുതുന്ടെന്നു അറിയിക്കുന്നു അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത് കേട്ടവര്‍ തെറ്റിദ്ദരിച്ചതാണ് എന്ന് അറിയിച്ചു കൊള്ളുന്നു 

ആദ്യം ഈ വീഡിയോ കാണുക ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്  അനസ് മൌലവിയുടെ നേതൃത്വത്തില്‍ തന്നെ നടന്ന ഒരു പരിപാടിയില്‍ വച്ച് അദ്ദേഹം തന്നെ  മറുപടി പറയുന്നത് കേള്‍ക്കുകഅനുബന്ധം : അനസ്  മൌലവി  പറഞ്ഞത്  "(മുസലിയാരുടെ  പ്രസംഗം കഴിഞ്ഞു  ) ഹനീഫ് മൌലവി ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് '...അവരോടു ദുഅ ചെയ്താല്‍' എന്ന് പറഞ്ഞാല്‍    അതില്‍ ജിന്ന് പെടും മലക് പെടും ... എന്ന് മുസലിയാര്‍ പോലും സമ്മതിക്കുകയാണ്  "
ഇവിടെ അനസ് മൌലവി ആ ഖുരാഫി മുസലിയാരുടെ വാചകം എടുകുന്നത് എന്തിനാണ്
അനസിന്റെ വാദം സ്ഥാപിക്കാന്‍ അതായത് മുസലിയാര്‍ പറഞ്ഞത് സത്യമാണ് 

തെറ്റിദ്ദാരണ 1 : അനസ്  മൌലവി  പറഞ്ഞത്  "(ഇസ്ലാഹ് മാസികയിലെ ഉദ്ദരണി വായിച്ചു )...പകല്‍ വെളിച്ചത്തില്‍  വിജനമായ  മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നു നീങ്ങുന്ന ഒരാള്‍ പരിസരത്ത് ആരെയും കാണുന്നില്ല ഇവിടെ എന്റെ ശബ്ദം കേള്‍കുന്ന ആരെങ്കിലും (മനുഷ്യന്‍, മലക്ക് ,ജിന്ന്   )  എന്നെ സഹായികട്ടെ എന്ന് നിനച്ചു പടപ്പുകളെ എന്നെ സഹായിക്കണേ എനിക്ക്  വഴികാണിച്ചു തരണേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നു വെങ്കില്‍ അഭൌദിക  മാര്‍ഗത്തിലുള്ള സഹായ തേട്ടം അതിലില്ല . ഇത് കൊണ്ട് ജബ്ബാര്‍ മൌലവി ഉദ്ദേഷികുന്നത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഇവിടെ അങ്ങിനെ തേടണം എന്നോ തേടാം എന്നോ അല്ലെങ്കില്‍ ജിന്നെ സഹായികണേ  എന്ന് പറയാമെന്നോ മലക്കെ രക്ഷിക്കണേ എന്ന് വിളിച്ചു പറയാമെന്നോ ഒന്നും ആ പരാമര്‍ഷതിലില്ല. നേരെ മറിച്ചു ഭൌദിക അഭൌദിക വിത്യാസമെന്തെന്നു വിശദീകരിച്ചു കൊടുക്കുവാന്‍ വേണ്ടി നടത്തിയ ഒരു പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി ജിന്നുകളോട് സഹായം തേടാം പ്രാര്തികാം എന്ന് ജബ്ബാര്‍ മൌലവി പറഞ്ഞു എന്ന പച്ച നുണ പറഞ്ഞു പരത്തുകയാണ് യദാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്തു കൊണ്ടിരികുന്നത്." [വീഡിയോ 11:40 to 12:35]

ഇതു കേട്ട സാധാരണക്കാരായ  നമ്മുടെ പ്രവര്‍ത്തകര്‍ മനസിലാക്കുക താഴെ പറയുന്നവയാണ്
 1. ജബാര്‍ മൌലവിക്കു ജിന്നിനോട് സഹായം തെടാമെന്നോ പ്രാര്തികാം എന്നോ വാദമില്ല 
 2. ജബാര്‍ മൌലവി നടത്തിയ മേല്‍ പറഞ്ഞ പരാമര്‍ശത്തില്‍ ഒരു തെറ്റുമില്ല്ല
 3. മേല്‍ പറഞ്ഞ പരാമര്‍ശത്തില്‍ അഭൌദിക  തേട്ടം ഇല്ല അത് കാര്യ കാരണ ബന്ധത്തില്‍ പെട്ട തേട്ടം മാത്രമാണ് 
എന്നാല്‍ മേല്‍പറഞ്ഞ പോലെ യാണ് നിങ്ങള്‍ മനസിലാക്കിയത്  എങ്കില്‍ അത് നിങ്ങളുട പ്രശ്നമാണ്
 • നിങ്ങളുടെ  മാത്രം പ്രശ്നമാണ് 
 • നിങ്ങള്‍ ദീന്‍ പടികാത്തത് കൊണ്ടാണ് 
 • ഇന്റെര്‍നെറ്റിന്റെ പ്രശ്നമാണ് 
 • ഞങ്ങള്‍   ഇനി പറഞ്ഞു തരും അത് പോലെ വിശ്വസിച്ചു കൊള്ളണം 
 • ഞങ്ങള്‍ ഒരു നിലപാടെടുക്കും അത് പോലെ വിശ്വസിച്ചു കൊള്ളണം 
 • ചോദ്യം ചെയ്താല്‍ നിന്നെയൊക്കെ സംഘടനാ വിരുദ്ദനാക്കും 
 • നീയൊക്കെ ഏതെങ്കിലും ദഅവാ പ്രവര്‍ത്തനം നടത്തുന്നുണ്ടോ അതിനെയൊക്കെ  അവഹേളിക്കും 
 • ഞങ്ങള്‍ ഒരു നിലപാടെടുത്താല്‍ അത് സ്വീകരിചോണം
 • എന്നാലെ നിന്റെയൊക്കെ തൌഹീദ് ശരിയാകു 

ഞങ്ങളുട നിലപാട്  താഴെ പറയുന്നവയാണ് 
 • ജബാര്‍ മൌലവിക്കു ജിന്നിനോട് സഹായംതെടാമെന്നോ പ്രാര്തികാം എന്നോ വാദമില്ല എന്നാല്‍ ജിന്നിനോട് ചില സന്ദര്‍ഭങ്ങളില്‍ സഹായം തേടിയാല്‍ ശിര്കാകില്ല എന്ന വാദം ഉണ്ട് . സന്ദര്‍ഭം ഈ പരാമര്‍ശത്തില്‍ വന്നത് തന്നെ
 • ജബ്ബാര്‍ മൌലവി നടത്തിയ ഈ പരാമര്‍ശം തെറ്റാണ് അതില്‍ ശിര്കും ഉണ്ട്
 • ഈ  തേട്ടം  അഭൌദികമാണ്   കാര്യ കാരണ ബന്ധത്തിന് പുറതുള്ളതാണ്

തെറ്റിദ്ദാരണ 2 :  അനസ് തുടരുന്നു " ഇത് ജബ്ബാര്‍ മൌലവി മാത്രം നടത്തിയ പരാമര്‍ഷമാണോ ?, അല്ലെങ്കില്‍ ആ വാചകം ശിര്കാണോ ? അത് അള്ളാഹു അല്ലാത്തവരോട്  പ്രാര്‍ഥികാം എന്നതിലെകുള്ള സൂചനയാണോ ? അങ്ങിനെ സൂചനയാണ് എന്ന്  സമ്മതിക്കുകയാണെങ്കില്‍ മറുപടി പറഞ്ഞു തരേണ്ട ഒന്ന് രണ്ടു പ്രശ്നങ്ങളുണ്ട് ." [video 12:37 to 12:57]
തുടര്‍ന്ന് ചെരിയമുണ്ടാതിന്റെയും സുല്ലമിയുടെയും ഉദ്ദരണി വായിക്കുന്നു

ഈ വാചകത്തോടെ ഈ ഉദ്ദരണിയില്‍ ശിര്കില്ല എന്ന് അനസ് ഇവിടെ അസന്ഗ്ദിതമായി പ്രഖ്യാപിക്കുന്നു .

എന്നാല്‍ അഹമെദ് അനസ് മൌലവി ഇപ്പോള്‍ നിങ്ങളോട് പ്രഖ്യാപിക്കുന്നു ഈ ഉദ്ദരണിയില്‍   ശിര്‍ക് ഉണ്ട് ,അള്ളാഹു അല്ലാത്തവരോടുള്ള പ്രാര്തനയുണ്ട്. ഞാന്‍ നിങ്ങളെ പറ്റിച്ചു എന്നോ കബളിപിച്ചു എന്നോ എന്തു  വേണമെങ്കിലും പറയാം എനിക്ക് ഒരു ചുക്കുമില്ല ,ഉളുപ്പുമില്ല
ഞാന്‍ ജീവിക്കാന്‍ പഠിച്ച ആളാണ് എനിക്ക് നിലനില്കണം എന്റെ നിലനില്പാണ് എനിക്ക് വലുത് 

തെറ്റിദ്ദാരണ 3അനസ് തുടരുന്നു "എന്റെ കയ്യിലുള്ള പുസ്തകം 'പ്രാര്‍ത്ഥന തൌഹീദ്  ചോദ്യങ്ങള്‍ക്ക് മറുപടി' എന്ന പേരില്‍ ചെറിയമുണ്ടം  അബ്ദുല്‍ ഹമീദ് മദനി, അദ്ദേഹം അദ്ദേഹം ശബാബില്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു ചോദ്യോത്തര പംക്തി, ആ പംക്തിയില്‍  അദ്ദേഹം നല്‍കി കൊണ്ടിരുന്ന മറുപടികള്‍ ക്രോഡികരിച്ച് കൊണ്ട് യുവത പുറത്തിറക്കിയ പുസ്തകമാണ്  'പ്രാര്‍ത്ഥന തൌഹീദ്  ചോദ്യങ്ങള്‍ക്ക് മറുപടി' എന്നാ ഈ പുസ്തകം . ഈ പുസ്തകത്തില്‍ ജബ്ബാര്‍ മൌലവി എഴുതിയ വാചകം ആ വാചകം അങ്ങിനെ തന്നെ ചെറിയമുണ്ടം എടുതുദ്ദരികുന്നു എന്ന് പറഞ്ഞാല്‍ ഇവിടുന്നു കോട്ട്  ചെയ്യുന്നു എന്നല്ല, നേരെ മറിച്ചു ആ ആശയം തന്നെ ചെറിയമുണ്ടം  എഴുതുന്നു എന്താണ് ആ വാചകം കേട്ടോളൂ 
ജിന്നുകള്‍ക്ക്‌ അള്ളാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന് അതീതമെങ്കിലും അതിനെ അഭൌതികം എന്ന്  വിശേഷിപികുന്നത് ഇസ്ലാമിക കാഴ്ചപാടില്‍ ശരിയല്ല . അഭൌതികമായ കഴിവെന്നു പറയുമ്പോള്‍ നാം ഉദ്ദേശികുന്നത്  അള്ളാഹു സൃഷ്ടികള്‍ക്ക്  ആര്‍കും കൊടുകാത്ത കഴിവാണ് ഇങ്ങനെ ജിന്നുകളുടെ കഴിവിനെ കുറിച്ചു അദ്ദേഹം പറഞ്ഞു.  ഈ പുസ്തകത്തിന്റെ തന്നെ 103-മത്തെ  പേജില്‍ വീണ്ടും പറയുകയാണ്‌ "അതുപോലെ വിജനപ്രദേശത്ത് ഉണ്ടായേകാനിടയുള്ള ജിന്നുകളും മലക്കുകളും ഉള്‍പടെയുള്ള സൃഷ്ടികളോട് അവര്‍ക്ക് കഴിവ് നല്‍കപെട്ട വിഷയത്തില്‍ സഹായം ആവശ്യപെട്ടാല്‍ അതും പ്രാര്തനയാണെന്നു  പറയാവുന്നതല്ല ഇതാരാണ് പറയുന്നത് ചെറിയമുണ്ടം (ആവര്‍ത്തിക്കുന്നു ). അപ്പോള്‍ അത് പ്രാര്തനയാണെന്ന് പറയാന്‍ പറ്റുമോ അഭൌടികമെന്നു  പറയാന്‍ പറ്റുമോ എന്ന ചര്‍ച്ചയാണ് ചെറിയമുണ്ടം അവിടെ നടത്തുന്നത് [video 12:57 to 14:42]"

സഹോദരന്മാരെ അനസ് എന്തിനാണ് ഈ വാചകം ഉദ്ദരികുന്നത് , ഇത് ഇവിടെ പറഞ്ഞാല്‍ ശ്രോദ്ദാക്കള്‍  എന്താണ് മനസിലാക്കുക . മേല്പറഞ്ഞ  തേട്ടം അഭൌദികമല്ല അതുപോലെ ജിന്നുകള്‍ക്ക്‌ കഴിവ് നല്‍കപെട്ട വിഷയത്തില്‍ സഹായം ചോദിച്ചാല്‍ പ്രാര്തനയല്ല 

ഈ വാചകം കേരളകരയില്‍ അങ്ങോളം ഇങ്ങോളം അനസ് പറഞ്ഞു നടന്നു "ജിന്നുകള്‍ക്ക്‌ കഴിവ് നല്‍കപെട്ട വിഷയത്തില്‍ സഹായം ചോദിച്ചാല്‍ പ്രാര്തനയല്ല ,പ്രാര്തനയല്ല"  എവിടെയെങ്കിലും അനസ് വ്യക്തമാക്കിയോ ഇത് ശരിക്കും ശിര്കാണ് , ഇവിടെ ഉദ്ടരിച്ചത് ചെറിയമുണ്ടവും  ഇത് പറഞ്ഞിട്ടുണ്ട് എന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് ഇല്ല 

എന്നാല്‍ ഇന്ന് ഇതാ അനസ് മൌലവി ഇവിടെ പ്രഖ്യാപിക്കുന്നു ഇത് ശിര്കാണ് ശിര്കാണ്

ഞാന്‍ നിങ്ങളെ പറ്റിച്ചു എന്നോ കബളിപിച്ചു എന്നോ എന്തു  വേണമെങ്കിലും പറയാം എനിക്ക് ഒരു ചുക്കുമില്ല ,ഉളുപ്പുമില്ല
ഞാന്‍ ജീവിക്കാന്‍ പഠിച്ച ആളാണ് എനിക്ക് നിലനില്കണം എന്റെ നിലനില്പാണ് എനിക്ക് വലുത് 

തെറ്റിദ്ദാരണ 4: അനസ് തുടരുന്നു ".. (സലാം സുല്ലമിയുടെ ഹാജറ  ബീവിയുടെ വിഷയവുമായി ബന്ടപെട്ട മറുപടി ) ജബ്ബാര്‍ മൌലവി പറഞ്ഞ പോലെ ഒരു ഉദാഹരണം സലാം സുല്ലമി തന്റെ ലേഖനത്തില്‍ എഴുതുകയാണ്  കണ്ടോളൂ എന്താ പറയുന്നത്  ഒരു മുസലിയാര്‍ ഒരു മറു ഭൂമിയില്‍ അകപെട്ടു വിജന പ്രദേശത്ത് അകപെട്ടു ദാഹ ജലത്തിന് വേണ്ടി അയാള്‍ നെട്ടോട്ടമോടുകയാണ്  വെള്ളമില്ല കുടിക്കാന്‍ മരികാറായി അങ്ങിനെ നെട്ടോട്ടമോടുകയാണ്  അപ്പോള്‍ അയാള്‍ ഒരു അശരീരി കേട്ടു അശരീരി , അശരീരി പലതു കൊണ്ടും കേള്‍കാമല്ലോ അങ്ങിനെ അശരീരി കേട്ടു ആ ഹാജറാ ബീവിയുടെ സംഭവത്തെ അടിസ്ഥാനമാക്കി അയാള്‍ ആ ശബ്ദം പുറപെടുവിച്ച്ച ആളെ ഉദ്ദേശിച്ചു കൊണ്ട്  നിന്റെ അടുക്കല്‍ വെള്ളമുണ്ടെങ്കില്‍ എന്നെ സഹായിക്കൂ എന്ന്  ദയനീയമായ സഹായ തേട്ടം നടത്തിയാല്‍ മുസലിയാര്‍ ശിര്‍ക്ക് ചെയ്യുന്നില്ല "
അപ്പോള്‍ ഒരാള്‍ മരുഭൂമിയില്‍ അകപെട്ടുപോയി  ഒരു ശബ്ദം കേട്ട് അപ്പോള്‍ അയാള്‍  ചിന്തിക്കുകയാണ് ഹാജരാ ബീവിയുടെ അടുക്കല്‍ പണ്ട് മലക്ക് വന്നിട്ടുണ്ട് ആ മലക്ക് ഇവിടെ വന്നാലോ ആ മലക് വരും അങ്ങിനെ എനിക്ക് വെള്ളം തരും എന്ന് അയാള്‍ നിനച്ചിട്ടു എന്ത് എനികിച്ചിരി വെള്ളം തരുമോ ആ ശബ്ദം പുറപെടുവിച്ച ആളെ ഉദ്ദേശിച്ചിട്ടു എനികിച്ചിരി വെള്ളം തരുമോ എന്ന് ചോദിച്ചാല്‍ എന്ന് സഹായം ആവശ്യപെട്ടാല്‍ മുസലിയാര്‍ ശിര്‍ക് ചെയ്യുന്നില്ല " കണ്ടോ ഇത് സലാം സുല്ലമി എഴുതുകയാ " [Video 16:42 to 17:40]

ഇത് പ്രസംഗിച്ചു നടന്നപ്പോള്‍ എവിടെയെങ്കിലും അനസ് വ്യക്തമാക്കിയോ ഇത് ശിര്കാണ്  സുല്ലമിയും ഇതെഴുതിയിട്ടുണ്ട് എന്ന് വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ ഉദ്ടരിച്ചത് എന്ന് ഇല്ല

എന്നാല്‍ ഇന്ന് ഇതാ അനസ് മൌലവി ഇവിടെ പ്രഖ്യാപിക്കുന്നു ഇത് ശിര്കാണ് ശിര്കാണ്

ഞാന്‍ നിങ്ങളെ പറ്റിച്ചു എന്നോ കബളിപിച്ചു എന്നോ എന്തു  വേണമെങ്കിലും പറയാം എനിക്ക് ഒരു ചുക്കുമില്ല ,ഉളുപ്പുമില്ല
ഞാന്‍ ജീവിക്കാന്‍ പഠിച്ച ആളാണ് എനിക്ക് നിലനില്കണം എന്റെ നിലനില്പാണ് എനിക്ക് വലുത് 


2 comments:

 1. This comment has been removed by the author.

  ReplyDelete
 2. നമ്മല്‍ ജീവിച്ചിരിക്കുന്ന ഒരു ആളോട് സാഹായം ചോദിക്കുന്നത് നമ്മുക്ക് സഹായം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയു എന്നും നമ്മള്‍ സഹായം ചോദിക്കുന്നത് അയാള്‍ക്ക് മനസിലാകാന്‍ (കേള്‍ക്കാന്‍) കഴിയും എന്ന് നമ്മുക്ക് ഉറപ്പ് ഉള്ളത് മൂലമാന്ന്.അല്ലങ്കില്‍ നമ്മള്‍ അല്ലാഹുവേ അദേഹത്തിന്‍റ മനസില്‍ തോണിപിക്കണമേ . അല്ലങ്കില്‍ അല്ലാഹുവേ എനിക്ക് സഹായമായി ആരെയും നീ കാണികണമേ. ഇതാന്ന് ശരി .മരണപെട്ടുകഴിഞ്ഞിട്ട് അവര്‍ നമ്മുക്ക് സഹായിയാകുകയില്ല.അത് കൊണ്ട് അവരോട് സഹായം തേടിയിട്ട് കാര്യമില്ല .സഹായം തേടാനും പാടില്ല.മറിച്ച് അവരുടെ ജീവിത കാലത്തെ നല്ല കാല്പാടുകള്‍ നമ്മുക്ക് സഹായമാണ്.

  ജിന്ന്കളോട് സഹായം ചോദിക്കുകയാണങ്കില്‍ ആ ജിന്ന് നിങ്ങളുടെ അടുത്ത ഉണ്ട് എന്നും നിങ്ങള്‍ പറയുന്നത് മനസിലാകു മെന്നു നിങ്ങള്‍ ചോദിക്കുന്ന സഹായം അതിന്ന് സഹായിക്കാന്‍ കഴിയും എന്നും ആ സഹായം നല്ലതാന്ന് എന്നു നല്ല ഉറപ്പ് ഉണ്ടാകണം.
  ഇത് ഇഷ്ടപെട്ടില്ലങ്കില്‍ ഡിലീറ്റ് ചെയുക.

  July 20, 2012 at 3:06 PM

  ReplyDelete